കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണ സബ് കലക്ടര്‍. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരുവര്‍ഷം സേവനമനുഷ്ഠിച്ചതിനു ശേഷമാണ് ശ്രീധന്യ പെരിന്തല്‍മണ്ണ സബ് കലക്ടറായെത്തുന്നത്.
2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടി വിജയിച്ചതോടെ, കേരളത്തില്‍ ആദ്യമായി ആദിവാസി സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്നയാളെന്ന നേട്ടവും ഇവര്‍ സ്വന്തമാക്കിയിരുന്നു.
കുറിച്യ സമുദായത്തില്‍പെട്ട ശ്രീധന്യ വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ സുരേഷ്-കമല ദമ്ബതികളുടെ മകളാണ്.