'പരീക്ഷ നിര്‍ത്തിവെക്കണം' ; കൊടിസുനി അടക്കമുള്ളവരുടെ റോള്‍മോഡല്‍ പിണറായിയും കൊടിയേരിയുമെന്ന് സുധാകരന്‍... KPCC PRESIDENT

തിരുവനന്തപുരം: പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിദ്യാര്‍ത്ഥികള്‍ പേടിച്ചാണ് പരീക്ഷയ്ക്ക് പോകുന്നത്. പരീക്ഷ നിര്‍ത്തിവെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്നും സുധാകരന്‍ ചോദിച്ചു. പരീക്ഷാനടത്തിപ്പില്‍ ഏകാധിപത്യ തീരുമാനമാണ് സര്‍ക്കാരിന്‍റേതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

സ്വര്‍ണ്ണക്കവര്‍ച്ച, ക്വട്ടേഷന്‍ വിഷയങ്ങളിലും സിപിഎമ്മിനെതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.ഇതൊക്കെ കണ്ണൂരില്‍ കുറേകാലമായി നടക്കുന്നതാണ്. കൊടിസുനിക്കും കിര്‍മാണി മനോജിനും എതിരെ നടപടി എടുക്കാന്‍ സിപിഎമ്മിന് സാധിക്കുമോ. പിണറായിയും കോടിയേരിയും തന്നെയാണ് ഇവരുടെ റോൾ മോഡലെന്നും സുധാകരന്‍ വിമര്‍ശിച്ചു. 
Tags