കൊല്ലം : വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് കൊറോണ സ്ഥിരീകരിച്ചു. തുടർന്ന് തെളിവെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെച്ചു kiran

ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഫലം നെഗറ്റീവ് ആയിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കിരൺ കുമാറുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ പോകും.

ഇന്ന് വിസ്മയയുടെ നിലമേൽ കൈതോടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചത്. അതേസമയം കിരൺകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കൂടുതൽ ചോദ്യം ചെയ്യലിന് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ശാസ്താംകോട്ട കോടതിയിൽ അപേക്ഷ നൽകിയേക്കും.


Tags