നവജാത ശിശു മരിച്ച സംഭവം ; അമ്മയുടെ അജ്ഞാത കാമുകൻ അനന്തുവിനെ കണ്ടെത്താൻ ഫേസ്ബുക്കിന്റെ സഹായം തേടി

കൊല്ലം: പ്രസവിച്ച ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച് കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ സമൂഹമാദ്ധ്യമ ഇടപാടുകൾ കണ്ടെത്താൽ പോലീസ് ഫേസ്ബുക്കിന്റെ സഹായം തേടി. രേഷ്മ അജ്ഞാത കാമുകനുമായി ബന്ധപ്പെട്ടത് ഫേസ്ബുക്ക് വഴിയാണ്. രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെന്ന് സംശയിക്കുന്ന ആളുടെ അക്കൗണ്ട് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.


അനന്തു എന്ന അക്കൗണ്ട് ഉടമയാണ് കാമുകനെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഈ ഐ.ഡി വ്യാജമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനന്തുവിനെ കണ്ടെത്താനായാണ് പോലീസ് ഫേസ്ബുക്കിന്റെ സഹായം തേടിയിരിക്കുന്നത്. കൂടാതെ മൊബൈൽ ഫോൺ കമ്പനികളിൽനിന്നും അന്വേഷണ സംഘം വിവിരങ്ങൾ ശേഖരിക്കുന്നുണ്ട്.

രേഷ്മയുടെ ഭർതൃസഹോദരൻ തച്ചക്കോട്ട് വീട്ടിൽ രഞ്ജിതിന്റെ ഭാര്യ ആര്യയുടെ മൊബൈൽ ഫോണിൽ നിന്നാണ് അനന്ദുവിനെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. അനന്തുവിനെ കാണാൻ രേഷ്മ മുൻപ് വർക്കലയിലും പരവൂരിലും പോയിട്ടുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചു. എന്നാൽ കാണാൻ കഴിഞ്ഞിരുന്നോയെന്ന് വ്യക്തമല്ല.

അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി രേഷ്മയുടേത് ഉൾപ്പെടെ മൂന്ന് ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രേഷ്മയുടെ അജ്ഞാത കാമുകനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ച ആര്യയേയും ഗ്രീഷ്മയേയും കാണാതാവുന്നതും അടുത്ത ദിവസം ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നതും
Tags