മുബൈ: വിരമിക്കുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടത്തിയ പരാമർശത്തോട് പ്രതികരിച്ച് നടി കങ്കണ റണാവത്ത്. കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്ന ബെഹ്‌റയുടെ വാക്കുകളുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് കങ്കണയുടെ പ്രതികരണം. കേരള മോഡൽ എന്ന അടിക്കുറിപ്പോടെയാണ് വാർത്ത ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവെച്ച് താരം പരിഹസിച്ചത്.
കേരളത്തിലുള്ളവരെ ഭീകര സംഘടനകൾക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തിൽ ഉയർന്നു നിൽക്കുന്നതാണ് ഇതിന് കാരണമെന്നുമാണ് ബെഹ്‌റ പറഞ്ഞിരുന്നത്. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയവത്കരിക്കുകയാണ് ഇവരുടെ ലക്ഷ്യം. കേരളത്തിന്റെ ഈ അവസ്ഥയിൽ ആശങ്കയുണ്ടെന്നും ലോക്‌നാഥ് ബെഹറ പറഞ്ഞിരുന്നു.
കൊറോണയുടെ തുടക്ക കാലത്ത് അന്താരാഷ്ട മാദ്ധ്യമങ്ങളിൽ അടക്കം കേരള മോഡൽ ചർച്ചയാക്കിയിരുന്നു. എന്നാൽ കൊറോണയുടെ രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായി കേരളം മാറിയത് വലിയ വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. കങ്കണയുടെ പ്രതികരണത്തോടുകൂടി ദേശീയ തലത്തിൽ കേരള മോഡൽ വീണ്ടും ചർച്ചയാവുകയാണ്