സ്പുട്‌നിക് വാക്‌സിൻ പൊതുജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു sputnik v vaccine trail begun

രാജ്യത്ത് ഇറക്കുമതി ചെയ്ത റഷ്യൻ നിർമ്മിത സ്പുട്‌നിക് വാക്‌സിൻ പൊതുജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു.ഹരിയാന ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലാണ് ട്രയൽ ആരംഭിച്ചത്.

സ്വകാര്യ ആശുപത്രികൾക്ക് 1145 രൂപയാണ് സ്പുട്‌നിക്ക് വാക്‌സിനായി ഈടാക്കുക.30 ലക്ഷം സ്പുട്‌നിക് ഡോസുകളാണ് രാജ്യത്ത് നിലവിലുള്ളത്. വാക്‌സിൻ 94.3 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

ഏപ്രിലിലാണ് റഷ്യൻ വാക്‌സിൻ സ്പുട്‌നിക് വിക്ക് അനുമതി ലഭിച്ചത്. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്. ഇന്ത്യയിൽ ഡോ.റെഡ്ഡീസ് വികസിപിച്ച വാക്‌സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്.

ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്‌സിനുകൾ.
Tags