കാസർഗോട്ട് സംഘർഷത്തിൽ നാല് പേർക്ക് പരുക്ക്. ബേക്കൽ അരവത്താണ് സംഘർഷമുണ്ടായത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ക്ലബ്ബുകൾ തമ്മിലുള്ള പ്രശ്‌നമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരുക്കേറ്റ മലേഷ്, മണിക്കുട്ടൻ എന്നിവരെ കാസർഗോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പ്രതീഷ് എന്നയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.