വികസനം ഭീകരത ഇല്ലാതാക്കും ; ലഡാക്കിൽ 63 പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധ മന്ത്രി Rajnath Singh

ലേ : ലഡാക്കിൽ 63 പദ്ധതികൾ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമ്മിച്ച പദ്ധതികളാണ് സമർപ്പിച്ചത്. പദ്ധതി സമർപ്പണത്തിനും പ്രതിരോധരംഗത്തെ മുന്നേറ്റം വിലയിരുത്തുന്നതിനുമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്രമന്ത്രി ലഡാക്കിലെത്തിയത്

ജമ്മുകശ്മീരിലെ ഭീകരർക്ക് എന്നും തുണയായത് വികസനമില്ലാതെ മുരടിച്ച അവസ്ഥ യായിരുന്നു. എന്നാൽ വികസനം നടപ്പാക്കാൻ തുടങ്ങിയതോടെ ഭീകരത കുറയുകയാണ്. ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങളും വിദ്യാഭ്യാസ സഹായം ലഭിക്കുന്നത് ഭാവി തലമുറയെ കരുത്തുറ്റതാക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മേഖലയുടെ പൊതു അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് രാജ്‌നാഥ് സിംഗ് നന്ദി പറഞ്ഞു. റോഡുകളും പാലങ്ങളും നിർമ്മിച്ചുകൊണ്ട് ബോർഡർ റോഡ് ഓർഗനൈസേഷൻ നടത്തുന്ന പരിശ്രമങ്ങൾ സമാനതകളില്ലാ ത്തതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

വികസനത്തിനും അതിർത്തിയിലെ പ്രതിരോധരംഗത്തിനും മുതൽക്കൂട്ടായ പദ്ധതികളാണ് ലഡാക്കിലും ജമ്മുകശ്മീരിലുമായി അതിവേഗം പൂർത്തീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്നു തന്നെ ലഡാക്കിലെ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിരിക്കുന്ന പൊതു പരിപാടിയിലും രാജ്‌നാഥ് സിംഗ് പങ്കെടുക്കും. ജില്ലാവികസന കൗൺസിലിലേക്ക് തെരഞ്ഞടു ക്കപ്പെട്ട എല്ലാ എല്ലാ ജന പ്രതിനിധികളുമായും രാജ്‌നാഥ് സിംഗ് സംവദിക്കും.
Tags