സംസ്ഥാനത്ത് പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ആരംഭിച്ചു Plus two exam

കൊവിഡ് കാരണം മാറ്റി വച്ച പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ആരംഭിച്ചു. ജൂലൈ 12 വരെയാണ് പരീക്ഷകള്‍ നടക്കുക. 2024 പരീക്ഷാ കേന്ദ്രങ്ങളിലായി 4.50 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കുന്നത്.

ലാബുകളില്‍ ഒരേസമയം, 15 കുട്ടികളെ മാത്രമെ പ്രവേശിപ്പിക്കു. ഉപകരണങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കുന്നുണ്ട്. സാമൂഹിക അകലം പാലിച്ച്‌ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍. കൊവിഡ് രോഗം സ്ഥിരീകരിച്ച കുട്ടികള്‍ക്ക് പിന്നീട് പരീക്ഷ നടത്തും. ഒരു ദിവസം മൂന്ന് ബാച്ചുകളായി തിരിച്ചാണ് പരീക്ഷ. ബിരുദ അവസാന വര്‍ഷ സെമസ്റ്റര്‍ പരീക്ഷയും ഇന്ന് അരംഭിച്ചു.

കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന 39 സ്‌കൂളുകളില്‍ 12ന് ശേഷം പരീക്ഷ നടത്തും. കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള മേഖലകളില്‍ ഹാള്‍ടിക്കറ്റ് കാണിച്ച്‌ യാത്ര ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നു. കുട്ടികള്‍ക്ക് വേണ്ടി കെഎസ്‌ആര്‍ടിസി പ്രത്യേകം ബസ് സര്‍വ്വീസ് നടത്തി.
Tags