സാന്ദ്ര തോമസിനെ ഐസിയുവില്‍ നിന്ന് മാറ്റി : പ്രാർത്ഥിച്ചവർക്ക് നന്ദിയറിച്ച് സഹോദരി സ്‌നേഹ Sandra Thomas

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു. ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു നടി. അഞ്ച് ദിവസത്തോളം ഐസിയുവിലായിരുന്ന സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെട്ടെന്നും സഹോദരി സ്‌നേഹ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഗുരുതരാവസ്ഥയില്‍ അഞ്ച് ദിവസത്തോളം ഐസിയുവില്‍ ആയിരുന്ന സാന്ദ്രയെ ഇപ്പോള്‍ മുറിയിലേക്ക് മാറ്റിയെന്നും, ആരോഗ്യനിലയില്‍ വളരെയധികം പുരോഗതിയുണ്ടെന്നും അനുജത്തി സ്‌നേഹ വ്യക്തമാക്കി. കൂടാതെ സാന്ദ്ര വിവരമറിഞ്ഞ പ്രാര്‍ത്ഥിച്ച എല്ലാവർക്കും, അവരുടെ മെസേജുകള്‍ക്കെല്ലാം മറുപടി നല്‍കാന്‍ കഴിയാത്തതിനാല്‍ എല്ലാവരോടുമുള്ള കടപ്പാട് ഇവിടെ കുറിപ്പിൽ അറിയിക്കുന്നു എന്നുമാണ് സ്നേഹ കുറിച്ചത്. ആപത്ത് സമയത്ത് എല്ലാവരും സ്‌നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും നല്ല ആശംസകള്‍ക്കും നന്ദി അറിയിച്ചാണ് സ്‌നേഹ കുറിപ്പവസാനിപ്പിച്ചത്.