'ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കും; ലക്ഷദ്വീപ് വിട്ടു വെളിയില്‍ പോകരുത്'; രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു #aisha sultana

കവരത്തി: മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ നടി ഐഷ സുല്‍ത്താനയോട് ലക്ഷദ്വീപ് വിട്ട് വെളിയില്‍ പോകരുതെന്ന് പോലീസ് നിര്‍ദേശം. കേസിന്റെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കും, അതിനാല്‍ ദ്വീപില്‍ തുടരാനാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ലക്ഷദ്വീപ് എസ്.എസ്.പി ഓഫീസില്‍ ശരത് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു നടിയെ ചോദ്യം ചെയ്യത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയെ ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. അഭിഭാഷകനൊപ്പമാണ് ഐഷ എസ്എസ്പി ഓഫീസില്‍ ഹാജരായത്. നാലുമണിക്ക് തന്നെ ഐഷ സുല്‍ത്താന കവരത്തി പോലീസ് ആസ്ഥാനത്തെത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. 

നേരത്തെ ഐഷയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി പറഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടിവെച്ച കോടതി ഒരാഴ്ച കാലാവധിയുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കേസില്‍ അറസ്റ്റ് ആവശ്യമാണെങ്കില്‍ കോടതിയെ അറിയിച്ച ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരന്നു. 
Tags