അഹമ്മദാബാദ്: വഡോദരയില്‍ ഹിന്ദുപെണ്‍കുട്ടിയെ വിവാഹക്കെണിയില്‍ കുടുക്കിയ മുസ്ലിംയുവാവ് സമീര്‍ ഖുറേഷി അറസ്റ്റിലായി. ലവ് ജിഹാദ് തടയാന്‍ ഗുജറാത്തില്‍ മൂന്ന് ദിവസം മുമ്പ് നിലവില്‍ വന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം 2021 പ്രകാരം നടന്ന ആദ്യ അറസ്റ്റായിരുന്നു ഇതെന്ന് വഡോദര പൊലീസ് പറഞ്ഞു.
വഡോദരയിലെ തര്‍സാലി പ്രദേശത്ത് താമസക്കാരനായ 25കാരന്‍ സമീര്‍ അബ്ദുള്ള ഖുറേഷിയാണ് പെണ്‍കുട്ടിയുെട പൊലീസ് പരാതിയില്‍ അറസ്റ്റിലായത്. ഒരു ക്രിസ്ത്യന്‍ യുവാവ് എന്ന രീതിയില്‍ പരിചയപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പ്രേമിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
സമീര്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രേമം തുടങ്ങിയതെന്ന് 25കാരിയായ പെണ്‍കുട്ടി പറയുന്നു. സാം മാര്‍ട്ടിന്‍ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചെന്നും അതിന്‍റെ ചിത്രമെടുത്തെന്നും പരാതിയില്‍ പറയുന്നു. വിവാഹം കഴിച്ചില്ലെങ്കില്‍ ഈ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. തുടര്‍ന്ന് 2019ല്‍ വിവാഹിതരായി.
പെണ്‍കുട്ടിയുടെ പരാതിപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376,504, 506(2) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റെന്ന് വഡോദര ഗോത്രി സബ് ഇന്‍സ്‌പെക്ടര്‍ എസ് വി ചൗധരി പറയുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ജൂണ്‍ 15നാണ് ഉത്തര്‍പ്രദേശിന്റെയും മധ്യപ്രദേശിന്റെയും ചുവടുപിടിച്ച് ലവ് ജിഹാദ് തടയുന്ന നിയമം കൊണ്ടുവന്നത്. ഗുജറാത്ത് നിയമസഭ ഏപ്രില്‍ ഒന്നിന് പാസാക്കിയ നിയമത്തിന് ഗവര്‍ണറുടെ അംഗീകാരം ലഭിക്കാന്‍ പിന്നെയും രണ്ട് മാസം വൈകി.
ഈ നിയമമനുസരിച്ച് വിവാഹത്തിലൂടെ ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവും രണ്ട ലക്ഷം രൂപ പിഴയും ലഭിക്കും. ഇരയാക്കപ്പെടുന്ന പെണ്‍കുട്ടി പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുകയോ പ്രായപൂര്‍ത്തിയാകാതിരി്ക്കുകയോ ചെയ്താല്‍ ശിക്ഷ കൂടുതല്‍ കഠിനമാകും.