അന്താരാഷ്ട്ര യോഗാദിനമായ തിങ്കളാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും The Prime Minister will address the nation on Monday, International Yoga Day

ന്യൂദല്‍ഹി:അന്താരാഷ്ട യോഗാദിനമായ ജൂണ്‍ 21 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. തിങ്കളാഴ്ച രാവിലെ 6.30നാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.

കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗക്കാലമായതിനാല്‍ ഇക്കുറി യോഗാദിനം ലളിതമായാണ് നടത്തുന്നത്. തിങ്കളാഴ്ച രാവിലെ 6.30നാണ് പരിപാടി ആരംഭിക്കുക. എല്ലാ ദൂരദര്‍ശന്‍ ചാനലുകളിലും പരിപാടി സംപ്രേഷണം ചെയ്യും.

'ഏഴാമത് യോഗദിനം ജൂണ്‍ 21ന് ആണ്. 'സൗഖ്യത്തിന് യോഗ' എന്നതാണ് ഈ വര്‍ഷത്തെ ആശയം. ശാരീരികവും മാനസികവുമായ ക്ഷേമത്തിന് യോഗ പരിശീലനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിങ്കളാഴ്ച രാവിലെ 6.30ന് ഞാന്‍ യോഗ ദിനപരിപാടിയെ അഭിസംബോധന ചെയ്യും,' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ലൈവായ യോഗ പ്രദര്‍ശനത്തിന് ശേഷം 15 ആത്മീയ നേതാക്കളും യോഗഗുരുക്കന്മാരും സന്ദേശങ്ങള്‍ നല്‍കും.
Tags