ഹിന്ദു ജനജാഗ്രുതി സമിതിയുടെ പേജുകൾ നീക്കം ചെയ്തു; ഫേസ്ബുക്ക് ബഹിഷ്‌കരിക്കാൻ ആഹ്വാനവുമായി ഉപയോക്താക്കൾ #BoycottFacebook

ന്യൂഡൽഹി : ഹിന്ദു ജനജാഗ്രുതി സമിതിയുടെ പേജുകൾ നീക്കം ചെയ്തതിന് പിന്നാലെ ഫേസ്ബുക്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്വിറ്ററിലാണ് ഫേസ്ബുക്കിനെതിരെ ആളുകൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ട്വിറ്റർ #BoycottFacebook എന്ന ഹാഷ്ടാഗുകൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്.

ഹിന്ദു അധിവേശൻ, സനാതൻ പ്രഭാത്, സനാതൻ ഷോപ്പ് എന്നീ പേജുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഫേസ്ബുക്കിന്റെ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. ഇ-മെയിലിലൂടൊണ് ഈ വിവരം ഫേസ്ബുക്ക് സംഘടനയെ അറിയിച്ചത്. ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളാണ് സംഘടനയുടെ ഫേസ്ബുക്ക് പേജുകൾ പിന്തുടരുന്നത്.

നീക്കം ചെയ്ത പേജുകൾ പുന:സ്ഥാപിക്കണമെന്നാണ് ഉപയോക്താക്കൾ ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിന്റെ നടപടിയിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം സെപ്തംബറിലും ഫേസ്ബുക്ക് സംഘടനയുടെ പേജുകൾ നിയമ ലംഘനം ചൂണ്ടിക്കാട്ടി നീക്കിയിരുന്നു. 70,000ത്തിന് മുകളിൽ ഫോളോവേഴ്‌സുണ്ടായിരുന്ന പേജുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നത്
Tags