ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കമെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലി ഇയാസ് രംഗത്ത്. ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ശുപാര്‍ശ ഇല്ലെന്ന് ലക്ഷദീപ് കളക്ടര്‍ പ്രതികരിച്ചു. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും കളക്ടര്‍ വ്യക്തമാക്കി.
ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തില്‍ നിന്നും മാറ്റാന്‍ നീക്കം നടക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിന്നും കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ നിരവധി കേസുകള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇത്തരത്തിലൊരു നീക്കം. എന്നാല്‍ ഭരണഘടനയുടെ അനുച്ഛേദം 241 അനുസരിച്ചു കേന്ദ്ര ഭരണ പ്രദേശത്തിന്റെ നിയമപരമായ അധികാര പരിധി മാറ്റാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം ആവശ്യമാണ്.