ഇനി റേഷന്‍ കാര്‍ഡിലെ വിവരങ്ങളറിയാം മൊബൈല്‍ ആപ്പിലൂടെ Ration Card

റേഷന്‍ കാര്‍ഡിലെ വിവരങ്ങളെല്ലാം ഇനി മൊബൈല്‍ ആപ്പിലൂടെയും ലഭ്യമാകും. സര്‍ക്കാരിന്റെ എന്റെ റേഷന്‍ കാര്‍ഡ് എന്ന ആപ്പിലൂടെ റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഫോണില്‍ ലഭ്യമാകും. ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും എന്റെ റേഷന്‍ കാര്‍ഡ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം ആപ്പ് തുറക്കുക, അപ്പോള്‍ റേഷന്‍ കാര്‍ഡ് എന്നും അപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നും രണ്ട് ഓപ്ഷന്‍ കാണാവുന്നതാണ്

ഇതില്‍ നിന്ന് റേഷന്‍ കാര്‍ഡ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ തെറ്റാതെ അടിക്കുക. ശേഷം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ടൈപ് ചെയ്യുക. ശേഷം നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒടിപി കൊടുക്കുക. അതിന് ശേഷം നിങ്ങള്‍ക്ക് പാസ് വേര്‍ഡ് സെറ്റ് ചെയ്യാം. തുടര്‍ന്ന് നിങ്ങളുടെ റേഷന്‍ കാര്‍ഡിന്റെ എല്ലാ വിവരങ്ങളും ലഭ്യമാവുന്നതാണ്.

അടുത്തുള്ള റേഷന്‍ കടകളെ തിരിച്ചറിയുന്നതിന് ഉള്‍പ്പെടെ ആപ്പ് സഹായകരമാകും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. കൂടുതല്‍ ഭാഷകളില്‍ ലഭ്യമാക്കും. കൂടാതെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള ഏത് പൊതുവിതരണ കേന്ദ്രം വഴിയും റേഷന്‍ ലഭ്യത ഉറപ്പാക്കാനാകും.
Tags