രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; മതം മാറി പ്രണയിച്ചതിന് 22കാരനെയും 19കാരിയെയും ബന്ധുക്കള്‍ തല്ലികൊന്നു found dead

ബംഗളൂരു: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. മതംമാറി പ്രണയിച്ചതിന്റെ പേരില്‍ യുവതിയെയും യുവാവിനെയും ബന്ധുക്കള്‍ തല്ലികൊന്നു. കര്‍ണാടകത്തിലാണ് ദാരുണ സംഭവം. വിജയപുര ജില്ലയിലാണ് ദലിത് യുവാവിനെയും യുവതിയെയും ബന്ധുക്കള്‍ കെട്ടിയിട്ട് തല്ലിക്കൊലപ്പെടുത്തിയത്.

സാലദഹളളി സ്വദേശിയായ ബസവരാജ്, ദാവല്‍ബി എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാവിന് ഇരുപത്തിരണ്ടും, യുവതിക്ക് പത്തൊന്‍പതും വയസാണ് പ്രായം. യുവതിയുടെ അച്ഛനടക്കമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

സംഭവ ശേഷം, പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് വിജയപുര എസ്പി അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തിന് എതിരായിരുന്നെന്നും പോലീസ് പറഞ്ഞു.
Tags