ഗ്രാമത്തില്‍ നിന്നുള്ള തന്നേപ്പോലൊരു വ്യക്തി രാജ്യത്തെ പരമോന്നത പദവിയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല; ജനാധിപത്യ സംവിധാനം അത് സാധ്യമാക്കി Rashtrapathi

കാണ്‍പൂര്‍ : ഗ്രാമത്തില്‍ നിന്നുള്ള ഒരു സാധാരണക്കാരന്‍, തന്നേപ്പോലൊരു വ്യക്തി രാജ്യത്തെ പരമോന്നത പദവിയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്നാല്‍ നമ്മുടെ ജനാധിപത്യ സംവിധാനം അത് സാധ്യമാക്കിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ തന്റെ ജന്മനാട് പരാങ്ക് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. 

പ്രത്യേക ട്രെയിനില്‍ വെള്ളിയാഴ്ച കാണ്‍പൂരിലെത്തിയാണ് അദ്ദേഹം പരാങ്കിലേക്ക് യാത്രയായത്. ഭൂമിയില്‍ തൊട്ടു വന്ദിച്ചാണ് അദ്ദേഹം ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. 

ഗ്രാമത്തില്‍ നിന്നുള്ള എന്നെപ്പോലുള്ള ഒരു സാധാരണക്കാരന് രാജ്യത്തെ പരമോന്നത പദവി ലഭിക്കുമെന്ന് സ്വപ്നങ്ങളില്‍ പോലും താന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നമ്മുടെ ജനാധിപത്യ സംവിധാനം അത് സാധ്യമാക്കി.

ഇന്ന് ഈ അവസരത്തില്‍ രാജ്യത്തെ സ്വാതന്ത്ര്യ സമരസേനാനികളേയും ഭരണഘടനയുടെ കരട് സമതിയേയും അവരുടെ ത്യാഗത്തിന്റേയും സംഭാവനയുടേയും പേരില്‍ ഞാന്‍ നമിക്കുന്നു. ഞാന്‍ എവിടെയെങ്കിലും എത്തിച്ചേര്‍ന്നെങ്കില്‍ അതിന്റെ ബഹുമതി ഈ ഗ്രാമത്തിന്റെ മണ്ണിനും എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനുമാണെന്നും അദ്ദേഹം പറഞ്ഞു. 


ജന്മനാടിന്റെ ഈ പ്രചോദനമാണ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്കും സുപ്രീം കോടതിയില്‍ നിന്ന് രാജ്യസഭയിലേക്കും രാജ്യസഭയില്‍ നിന്ന് രാജ്ഭവനിലേക്കും രാജ്ഭവനില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കും തന്നെ എത്തിച്ചതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
Tags