ഡല്‍ഹി: ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപനവുമായി പ്രധാാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. മണ്ഡല പുനര്‍നിര്‍ണയ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തിരഞ്ഞെടുപ്പ്.
അതേസമയം ജമ്മു കാശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതില്‍ തീരുമാനമായില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജമ്മുകാശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ജമ്മുകാശ്മീരില്‍ നിന്നുള്ള 14 നേതാക്കളാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തില്‍ പങ്കെടുത്തത്.
കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണണെന്ന് ഗുപ്കര്‍ സഖ്യം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കോടതി അന്തിമ തീരുമാനം എടുക്കട്ടെയെന്നും കേന്ദ്രസര്‍ക്കാര്‍ യോഗത്തെ അറിയിച്ചു.