ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനം Thiruvananthapuram

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനം. ഒരേ സമയം ക്ഷേത്രത്തിനുള്ളിൽ 15ൽ കൂടുതൽ ഭക്ത ജനങ്ങളെ അനുവദിക്കില്ല. ഓരോ നടകളിൽ കൂടി 3 പേർക്ക് വീതം ആയിരിക്കും ദർശനം അനുവദിക്കുക. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാകും ദർശനം നടക്കുകയെന്നും ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

രാവിലെ 3:45 മണി മുതൽ 4:15 വരേയും, 5:15 മുതൽ 6:15 വരേയും, 8:30 മുതൽ 10 വരെയും, 10:30 മുതൽ 11:15 വരെയും. വൈകുന്നേരം 5:00 മുതൽ 6:15 വരേയും, 6:50 മുതൽ 7:20 വരെയുമായിരിക്കും ദർശന സമയം.


Tags