ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സംഘഷർം നടത്തിയ സംഭവത്തിൽ ദീപ് സിദ്ധു ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. ജൂലായ് 12 ന് ഹാജരാകണമെന്നാണ് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗജേന്ദ്ര സിംഗ് നഗറാണ് പ്രതികളോട് വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ ഉത്തരവിട്ടത്
ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച സമൻസ് പ്രതികൾക്ക് കിട്ടിയില്ലെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നോട്ടീസ്. ജൂൺ 29 ഹാജരാകാനാണ് ഇവർക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഹർജോത് സിംഗ് മാത്രമാണ് കോടതിയ്ക്ക് മുമ്പാകെ ഹാജരായത്. മറ്റുള്ളവർക്ക് ആർക്കും തന്നെ നോട്ടീസ് ലഭിച്ചിരുന്നില്ലെന്നാണ് വിവരം.
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ സംഘർഷം നടത്താനായിരുന്നു പ്രതിഷേധക്കാരുടെ തീരുമാനം. ഇതിനായി ചെങ്കോട്ടയിൽ ഖാലിസ്താൻ പതാക ഉയർത്തുകയും മാരക ആയുധങ്ങൾ ഉപയോഗിച്ച് സ്മാരകം തകർക്കാനും ശ്രമിക്കുകയുമുണ്ടായി. ആക്രമണത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.