പാലക്കാട് ഭർതൃവീട്ടിൽ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം: ഭർത്താവ് ശ്രീജിത്ത് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് കാരപ്പാടത്ത് ശ്രുതി എന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് ശ്രീജിത്തിനെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ശ്രുതിയെ ശ്രീജിത്ത് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ച് മാതാപിതാക്കൾ വടക്കഞ്ചേരി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും വഴക്കുകൾ പതിവായി ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ചുള്ള തർക്കങ്ങളാണ് ശ്രുതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ജാതി പറഞ്ഞ് ശ്രീജിത്ത് ശ്രുതിയെ അധിക്ഷേപിച്ചതായും മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. എല്ലാ ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ആലത്തുർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags