സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ ഒരാഴ്ച്ചത്തേയ്ക്ക് കൂടി നീട്ടി: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ ഒരാഴ്ച്ചത്തേയ്ക്ക് കൂടി നീട്ടി. ലോക്ഡൗൺ നിയന്ത്രണങ്ങളെ കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് തുടരും

അതേസമയം കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇനി ടിപിആർ ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുകൾ ഉണ്ടാവുക.

പൂജ്യം മുതൽ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതൽ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതൽ 18 ശതമാനം വരെ സി കാറ്റഗറിയും 18 മുകളിലേക്ക് ഡി കാറ്റഗറിയും ആയിരിക്കും. ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. ടിപിആർ കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്
Tags