അയോധ്യാ വികസനം ഓരോ ഇന്ത്യന്‍ പൗരനും ഗുണം ചെയ്യണം; രാജ്യ പാരമ്പര്യത്തിന്റെ മഹത്വവും വികസന പരിവര്‍ത്തനങ്ങളുടെ മികവും ഇതില്‍ പ്രതിഫലിക്കണം India

ന്യൂദല്‍ഹി : അയോധ്യ നഗരം ഓരോ ഇന്ത്യാക്കാരന്റേതുമായിരിക്കണം. രാജ്യ പാരമ്പര്യത്തിന്റെ മഹത്വവും വികസന പരിവര്‍ത്തനങ്ങളുടെ മികവും ഇതില്‍ പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ വികസനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഓണ്‍ലൈന്‍ വഴി കൂടിക്കാഴ്ച നടത്തവേയാണ് ഇക്കാര്യം അറിയിച്ചത്. 

ഉന്നതിയുടെയും ആത്മീയതുടെയും കേന്ദ്രമായിരിക്കണം അയോധ്യ. ജീവിതത്തില്‍ ഒരിക്കലെങ്കിലും അയോധ്യ സന്ദര്‍ശിക്കണമെന്ന് അടുത്ത തലമുറക്ക് തോന്നണം. തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഓരോ പൗരനും അയോധ്യ വികസനം ഗുണം ചെയ്യണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.

ആളുകളെ ഒന്നിപ്പിക്കാനുള്ള കഴിവ് ശ്രീരാമന് ഉണ്ടെന്നും, അയോദ്ധ്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യകരമായ പൊതുജന പങ്കാളിത്തത്തോടെ, പ്രത്യേകിച്ച് യുവാക്കള്‍ നയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നഗരത്തിലെ ഈ വികസനത്തില്‍ നമ്മുടെ ചെറുപ്പക്കാരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അയോധ്യവികസനവുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് യോഗം നടക്കുന്നത്. യോഗി ആദിത്യനാഥിന് പുറമെ, രണ്ട് ഉപമുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. അയോധ്യ താത്കാലിക രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ക്ഷേത്രത്തിനൊപ്പം ആയോധ്യ നഗരത്തിന്റെ വികസനവും ഒരു നല്ല കാര്യമാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടുന്നതോടെ വികസനപ്രവര്‍തതനങ്ങള്‍ വേഗത്തിലാകുമെന്നും അദ്ദേഹം അറിയിച്ചു.
Tags