ഡെൽറ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളോടാണ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ജാഗ്രതപുലർത്താൻ കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.
ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച 51 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 174 ജില്ലകളെ ബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ജില്ലകളിൽ കണ്ടെയ്ൻമെന്റ് സോണുകൾ തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. 22 കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കണക്കിൽ മുന്നിൽ. അൺലോക്ക് ഇളവുകളിൽ നിയന്ത്രണം കൊണ്ടുവരാൻ മഹരാഷ്ട്ര നടപടി തുടങ്ങി.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,183 പേർ കൊവിഡ് ബാധിച്ച് മരിച്ചു. വാക്‌സീൻ സ്വീകരിച്ചാൽ മൂന്നാം തരംഗത്തെ വിജയകരമായി മറികടക്കാമെന്നാണ് ഐ.സി.എം.ആർ വ്യക്തമാക്കുന്നത്.