രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 75 ജില്ലകളില്‍ നിലവില്‍ 10 ശതമാനത്തിന് മുകളില്‍ പ്രതിദിന കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ടെന്നും. 92 ജില്ലകളില്‍ 5-10 ശതമാനത്തിനിടയില്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് പരിശോധന നടത്തിയ 45000 സാമ്പിളില്‍ 48 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകബേധം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 20 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത് മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍. അതേസമയം രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 96.7 % മായി ഉയര്‍ന്നിട്ടുണ്ട്.

ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് വാക്‌സിനേഷന്‍ ഫലപ്രദമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ഡൽഹിയിലെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബിജെപി ആംആദ്മി പോര് ശക്തമായി.



ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് വാക്‌സിനേഷന്‍ ഫലപ്രദമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ഡൽഹിയിലെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബിജെപി ആംആദ്മി പോര് ശക്തമായി.

ഓക്‌സിജന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു ഡൽഹി സര്‍ക്കാരേന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.അതേസമയം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ ഡൽഹി സര്‍ക്കാര്‍ തള്ളി. രണ്ട് കോടി ജനങ്ങള്‍ക്ക് വേണ്ടി പ്രാണവായുവിന് പോരാടിയതാണ് താന്‍ ചെയ്ത കുറ്റമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസത്തേ കണക്കുകള്‍ പ്രകാരം മഹര്‍ഷ്ട്രയില്‍ 9677 കേസുകള്‍ സ്ഥിരീകരിച്ചു.156 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തമിഴ്നാട്ടില്‍ 5755 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 150 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.കര്‍ണാടകയില്‍ 3310കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്,114 മരണവും സ്ഥിരീകരിച്ചു.

Tags