ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയുയർത്തുന്ന വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം delta plus variant creates tension says center

കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയുയർത്തുന്ന വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
ഡെൽറ്റ പ്ലസ് ആശങ്കയുള്ള വകഭേദമല്ലെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റ നേരത്തെയുള്ള നിലപാട്. ഇത് തിരുത്തിയാണ് പുതിയ അറിയിപ്പ്.

അതേസമയം, കേരളത്തിലും ഡെൽറ്റാ പ്ലസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയിലാണ് ആദ്യമായി ഈ വകഭേദം സ്ഥിരീകരിക്കുന്നത്. പത്തനംതിട്ടയിലെ നാല് വയസുകാരന്റെ സ്രവം ഡൽഹി CSIR-IGIG യിൽ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കോട്ടയം ഐസിഎച്ചിലെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ട കുട്ടിയുടെ നില ഇപ്പോൾ തൃപ്തികരമാണ്. കുട്ടിയുടെ കുടുംബത്തിലെ 8 പേർ ഉൾപ്പെടെ വാർഡിൽ 87 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെൽറ്റ വകഭേദമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സാധാരണഗതിയിൽ ഒരാളിൽ നിന്ന് മൂന്ന് പേർക്കാണ് രോഗം വ്യാപിക്കുന്നതെങ്കിൽ ഡെൽറ്റാ വൈറസ് രോഗബാധിതന് അഞ്ച് മുതൽ പത്ത് പേർക്ക് വരെ രോഗം പരത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Tags