സ്വകാര്യ കമ്പനിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; മുൻപ്രധാനമന്ത്രി ദേവഗൗഡയ്ക്ക് രണ്ട് കോടി രൂപ പിഴ Karnataka

ബംഗളൂരു : സ്വകാര്യ കമ്പനിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ മുൻ പ്രധാനമന്ത്രിയും, ജെഡിഎസ് മുതിർന്ന നേതാവുമായ എച്ച്. ഡി ദേവഗൗഡയ്ക്ക് പിഴ. രണ്ട് കോടി രൂപയാണ് ദേവഗൗഡയ്ക്ക് പിഴ ശിക്ഷയായി കർണാടക ഹൈക്കോടതി വിധിച്ചത്. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ് ലിമിറ്റഡിനെതിരെയാണ് ദേവഗൗഡ അപകീർത്തികരമായ പരാമർശം ഉന്നയിച്ചത്

2011 ലായിരുന്നു സംഭവം. ഒരു കന്നഡ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കമ്പനിയ്‌ക്കെതിരെ പരാമർശം നടത്തിയത്. അക്കാലത്ത് കമ്പനി ബംഗളൂർ- മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പ്രൊജക്ടിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പദ്ധതിയുടെ മറവിൽ കമ്പനി ജനങ്ങളുടെ പണം മുഴുവൻ കൊള്ളയടിക്കുന്നുവെന്നായിരുന്നു ദേവഗൗഡ ഉയർത്തിയ ആരോപണം. കമ്പനിയുടെ പ്രൊമോട്ടർമാർക്കെയും, എംഡി അശോക് ഖേനിയ്‌ക്കെതിരെയും ദേവഗൗഡ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

കമ്പനി നൽകിയ പരാതിയിലാണ് ദേവഗൗഡയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. പരാമർശങ്ങൾ കമ്പനിയുടെ സൽപ്പേരിനെ ബാധിച്ചെന്നും നഷ്ടപരിഹാരമായി 10 കോടി രൂപ നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. ദേവഗൗഡയുടെ പ്രസ്താവന കമ്പനിയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു ഇതേ തുടർന്ന് നഷ്ടപരിഹാരമെന്ന നിലയിൽ രണ്ട് കോടി രൂപ പിഴയടയ്ക്കാൻ ദേവഗൗഡയോട് ആവശ്യപ്പെടുകയായിരുന്നു.

കമ്പനി ഏറ്റെടുത്ത പദ്ധതി ഹൈക്കോടതിയും സുപ്രീം കോടതിയും അംഗീകരിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. കർണ്ണാടകയിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതായിരുന്നു പദ്ധതിയ്‌ക്കെതിരായ പ്രസ്താവനകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നത് ജനനന്മയ്ക്കായുള്ള മറ്റ് പദ്ധതികളിൽ നിന്നും വൻകിട കമ്പനികൾ പിന്മാറുന്നതിലേക്ക് നയിക്കും. ഇത് വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
Tags