ചെന്നൈ: തമിഴ്‌നാട്ടിൽ അനധികൃത പടക്ക നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഒരു കുട്ടിയും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. വിരുദ്‌നഗർ ജില്ലയിൽ ശിവകാശിക്ക് സമീപം തയിൽപ്പട്ടിയിലെ പടക്ക നിർമാണ യൂണിറ്റിലായിരുന്നു പൊട്ടിത്തെറി
അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തമിഴ്‌നാട്ടിലെ പടക്ക നിർമാണശാല കേന്ദ്രമാണ് ശിവകാശി. രാജ്യത്ത് ആഘോഷവേളകളിൽ ഉപയോഗിക്കുന്ന 90 മുതൽ 95 ശതമാനം വരെ പടക്ക സാമഗ്രികളും ഉൽപ്പാദിപ്പിക്കുന്നത് ഇവിടെയാണ്. 800 മില്ല്യൺ ഡോളറാണ് ഇവയിലൂടെ നേടുന്ന വരുമാനം