സിബിഎസ്ഇ 12ാം ക്ലാസ് മൂല്യ നിര്‍ണയ രീതിക്കെതിരെ സുപ്രിംകോടതിയില്‍ രക്ഷിതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചു. പുതുതായി 12ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെതാണ് ഹര്‍ജി. ഉത്തര്‍പ്രദേശിലെ പാരന്റ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. ഒരേ മത്സര പരീക്ഷകള്‍ക്ക് പങ്കെടുക്കേണ്ടി വരുമ്പോള്‍ തങ്ങളുടെ മക്കളുടെ അവസരങ്ങളെ ബാധിക്കുമെന്ന് രക്ഷിതാക്കള്‍ ഹര്‍ജിയില്‍ ഉന്നയിച്ചു.
കഴിഞ്ഞ ദിവസം സിബിഎസ്ഇ കംപാര്‍ട്ട്മെന്റ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. 1152 വിദ്യാര്‍ത്ഥികളാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 10,12 ക്ലാസുകളിലെ കംപാര്‍ട്ട്മെന്റ്, പ്രൈവറ്റ്, റിപ്പീറ്റ് പരീക്ഷകള്‍ റദ്ദാക്കണം. നിലവിലെ മൂല്യനിര്‍ണയ രീതി ഈ വിഭാഗത്തിനും നടപ്പിലാകണം. സമയബന്ധിതമായി ഫലം പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.