ഇറാന്റെ പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ച് നരേന്ദ്രമോദി; ഇന്ത്യ- ഇറാൻ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കും

ന്യൂഡൽഹി : പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- ഇറാൻ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി റെയ്‌സിയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദിച്ചത്.


ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റെയ്‌സിക്ക് അഭിനന്ദനങ്ങൾ. ഇന്ത്യ-ഇറാൻ ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ റെയ്‌സിയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു- മോദി ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് തീവ്ര ഇസ്ലാമിക അനുഭാവിയായ റെയ്‌സി അധികാരത്തിലേറിയത്. 61.95 ശതമാനം വോട്ടായിരുന്നു തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ചത്. ചീഫ് ജസ്റ്റിസ് കൂടിയാണ് അദ്ദേഹം. ഇറാന്റെ എട്ടാമത്തെ പ്രസിഡന്റായ റെയ്‌സിയ്ക്ക് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുമായി അടുത്ത ബന്ധമാണുളളത്
Tags