തിരുവനന്തപുരം : മഞ്ചേശ്വരം വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് വ്യക്തി വിരോധം തീർക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം വ്യാജ പ്രചാരണത്തിനെതിരെ രംഗത്ത് വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ ക്ലിപ്പുകളിൽ കൃത്രിമം കാണിച്ച് കള്ള പ്രചാരണം നടത്തുകയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. മറ്റുള്ള ചാനലുകളിലെ സിപിഎം പ്രവർത്തകരെയും ഇതിന് കൂട്ടു പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കൊടകര സംഭവത്തിൽ ബിജെപിയ്‌ക്കെതിരെ വ്യാജ വാർത്ത നൽകിയ മാതൃഭൂമി പത്രത്തിനും ഓൺലൈനുമെതിരെ സുരേന്ദ്രൻ നിയമ നടപടി സ്വീകരിച്ചിരുന്നു.