ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ മരിച്ചു. ബാറാമുള്ള ജില്ലയിലെ സോപോറിലാണ് സംഭവം. ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഷ്‌കർ ഇ ത്വയ്ബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
വടക്കൻ കശ്മീരിലെ ആറംപോറയിൽ പട്രോളിഗ് നടത്തിയിരുന്ന പോലീസ്-സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ക്രാൽ തംഗ് സ്വദേശികളായ മൻസൂർ അഹമ്മദ്, ബഷീർ അഹമ്മദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ആക്രമണത്തിന് ശേഷം പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു.