ദില്ലി: കോവിഡ് പ്രതിസന്ധികൾക്കിടയിലും വ്യവസായമേഖലയിൽ നേട്ടം കൈവരിച്ച് രാജ്യം. ഏപ്രില്‍ മാസത്തിലാണ് ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 134.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫാക്ടറി ഔട്ട്പുട്ടില്‍ മാര്‍ച്ചില്‍ 22.4 ശതമാനം വളര്‍ച്ചയുണ്ടായി. 2020 മാര്‍ച്ച് 25 ന് ദേശീയ വ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2020 ഏപ്രില്‍ മാസത്തില്‍ ഇത് 57.3 ശതമാനമായി ഇടിഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധിയിലും വ്യാവസായിക മേഖലയുണ്ടാക്കിയ നേട്ടം രാജ്യത്തിന്റെ പ്രതിരോധത്തിൽ മുഖ്യ ഘടകമാകും.
മാനുഫാക്ചറിങ് ഔട്ട്പുട്ടില്‍ 2021 ഏപ്രില്‍ മാസത്തില്‍ 197.1 ശതമാനം ആണ് വളര്‍ച്ച. 66 ശതമാനം ഇടിവായിരുന്നു കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയിരുന്നത്.
ഈ വർഷത്തെ വളര്‍ച്ചാ നിരക്ക് മുന്‍വര്‍ഷവുമായി താരതമ്യം ചെയ്ത് നോക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലമാണ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഉല്‍പ്പാദനം ഇടിഞ്ഞതെന്നും സർക്കാർ വ്യക്തമാക്കുന്നു.