കൊടകര കേസിന്റെ പേരിൽ ബിജെപിയെ തകർക്കാൻ ഗൂഢാലോചനകൾ ; ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി ബിജെപി നേതാക്കൾ

തിരുവനന്തപുരം : കൊടകര കവർച്ചാ കേസുമായി ബന്ധപ്പെടുത്തി ബിജെപിയെ തകർക്കാനുള്ള ഉദ്ദേശ്യത്തോടെ പിണറായി സർക്കാർ നടത്തുന്ന ഗൂഢാലോചനകൾ വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബിജെപി നിവേദനം നൽകി .

പിണറായി സർക്കാർ പോലീസിനെ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണങ്ങളും അനാവശ്യ ചോദ്യം ചെയ്യലുകളും ഗൂഢാലോചനയും വിശദമാക്കുന്നതാണ് നിവേദനം . മുതിർന്ന ബിജെപി നേതാക്കളായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഗവർണർക്ക് നിവേദനം നൽകിയത്.

പാർട്ടിയെ തകർക്കാൻ പിണറായി സർക്കാർ നടത്തുന്ന ഗൂഢാലോചനകൾക്കെതിരെ ബിജെപി വ്യാപക പ്രക്ഷോഭങ്ങൾ നടത്തുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു .

നേരത്തേ ഐ പി എസ് ഉദ്യോഗസ്ഥ നടത്തിയ അന്വേഷണത്തിൽ കാര്യങ്ങൾ വ്യക്തമായി പുറത്തു വന്നതാണ് . എന്നാൽ നിലവിൽ ഇത്