കൊച്ചി: ലക്ഷദ്വീപില്‍ കൂടുതല്‍ സുരക്ഷ ശക്തമാക്കി ഭരണകൂടം പുറത്തിറക്കിയ പുതിയ ഉത്തരവ് പിൻവലിച്ചു. ദ്വീപിലെ പ്രാദേശിക മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കാൻ മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ഉത്തരവാണ് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്. സുരക്ഷയുടെ പേരില്‍ ദ്വീപില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.