ന്യൂഡൽഹി: കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വർധിപ്പിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. നെല്ലിന്റെ താങ്ങുവില 72 രൂപ വർധിപ്പിച്ച് 1940 രൂപയാക്കി
ബജ്‌റയുടെയും മറ്റ് പയറു വർഗങ്ങളുടെയും താങ്ങുവിലയും വർധിച്ചിട്ടുണ്ട്. എള്ളിന് ക്വിന്റലിന് 452 രൂപ വർധിപ്പിച്ചു. തുവരപ്പരിപ്പിന്റേയും ഉഴുന്നിന്റേയും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 300 രൂപയും വർധിപ്പിച്ചുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.
50-85 ശതമാനം വരെയാണ് വിവിധ ധാന്യങ്ങളുടെ താങ്ങുവിലയിൽ ഉണ്ടായ വർധനവ്. ധാന്യോത്പാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രത്യേക നയം രൂപീകരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു