ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ശ്രീരാമൻ പഠിപ്പിക്കുന്ന ആദ്യപാഠം സത്യം പറയുക എന്നതാണ്. പക്ഷെ രാഹുൽ ജീവിതത്തിൽ ഒരിക്കലും അത് ചെയ്തിട്ടില്ലെന്ന് യോഗി ആദിത്യനാഥ് ട്വിറ്ററിൽ പറഞ്ഞു. ഉത്തർപ്രദേശ് ജനതയെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം രാഹുലിന് മുന്നറിയിപ്പ് നൽകി. ഗാസിയാബാദിൽ വയോധികന് മർദ്ദനമേറ്റ സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെ വിമർശിച്ചാണ് യോഗി ആദിത്യ നാഥ് എത്തിയത്.
രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ വിഷം വിതയ്ക്കുകയാണെന്നും യോഗി കുറിച്ചു. നുണ പ്രചാരണം വഴി സമൂഹത്തെ അപമാനിക്കുന്നത് രാഹുൽ അവസാനിപ്പിക്കണം. വയോധികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് സത്യം പുറത്തുകൊണ്ട് വന്നിട്ടും രാഹുൽ വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ വിഷം പ്രചരിപ്പിക്കുകയാണ്. അധികാരക്കൊതിയിൽ ഉത്തർപ്രദേശ് ജനതയെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗി ട്വീറ്റ് ചെയ്തു.
വയോധികന് മർദ്ദനമേറ്റത് വ്യാജ തകിട് നൽകി പറ്റിച്ചതിനെ തുടർന്നാണെന്ന് പോലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ വയോധികനെ മർദ്ദിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോണി സ്വദേശി അബ്ദുൾ സമദിനെയാണ് യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചത്. എന്നാൽ ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് വയോധികനെ മർദ്ദിച്ചതെന്ന തരത്തിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചത്. തുടർന്നാണ് രാഹുൽ ഗാന്ധി വിമർശനവുമായി എത്തിയത്. എന്നാൽ രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് അതേ നാണയത്തിൽ തന്നെ യോഗി മറുപടിയും നൽകി.
प्रभु श्री राम की पहली सीख है-"सत्य बोलना" जो आपने कभी जीवन में किया नहीं।
शर्म आनी चाहिए कि पुलिस द्वारा सच्चाई बताने के बाद भी आप समाज में जहर फैलाने में लगे हैं।
सत्ता के लालच में मानवता को शर्मसार कर रहे हैं। उत्तर प्रदेश की जनता को अपमानित करना, उन्हें बदनाम करना छोड़ दें। pic.twitter.com/FOn0SJLVqP
— Yogi Adityanath (@myogiadityanath) June 15, 2021
യഥാർത്ഥ ശ്രീരാമഭക്തർക്ക് ഇത് ചെയ്യാനാകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നായിരുന്നു രാഹുൽ വീഡിയോ പങ്കുവച്ച് ട്വീറ്റ് ചെയ്തത്. ശരിയായ ശ്രീരാമ ഭക്തർ ഇങ്ങനെയായിരിക്കില്ല പെരുമാറുകയെന്നും ഇത്തരം സംഭവങ്ങൾ മനുഷ്യത്വത്തിന് തന്നെ അപമാനമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ വർഗീയ നിറം ചാർത്താനുള്ള ശ്രമമാണ് പോലീസിന്റെ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞത്.
സംഭവത്തിൽ പ്രവേഷ് ഗുജ്ജാർ, കുല്ലു, പോളി, ആരിഫ്, ആദിൽ, മുഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ വ്യാജ സിദ്ധൻ കൂടിയായ അബ്ദുൾ സമദ് ഗുജ്ജാറിന് രോഗങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള പ്രതിവിധി എന്ന പേരിൽ തകിട് നൽകിയിരുന്നു. എന്നാൽ ഇത് വിപരീത ഫലമുണ്ടാക്കി. ഇതേ തുടർന്നാണ് ഗുജ്ജാറും സംഘവും സമദിനെ മർദ്ദിച്ചത്. അക്രമി സംഘത്തെ സമദിന് നേരത്തെ അറിയാമായിരുന്നുവെന്നും പോലീസ് പറഞ്ഞിരുന്നു