Narendra modi
ന്യൂഡല്‍ഹി : ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസിന്റെ ക്യാമ്പയിൻ മാനേജ്മെന്റ് കമ്പനി ഡയറക്ടർ ഗുഞ്ചീത് കൗർ . പഞ്ചാബ്, ഹരിയാന, കർണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടർമാർക്കിടയിൽ കോൺഗ്രസിന് സ്വാധീനം ഉണ്ടാക്കാൻ കോൺഗ്രസ് നിയോഗിച്ച ഡിസൈൻ ബോക്സഡ് എന്ന കമ്പനിയുടെ സഹ ഉടമയാണ് ഗുഞ്ചീത് കൗർ .
തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസ് ഏറെ പിന്നിലാണെന്നാണ് പുറത്ത് വന്ന വീഡിയോയിൽ ഗുഞ്ചീത് കൗർ വ്യക്തമാക്കുന്നത് . കാരണം കോൺഗ്രസ് വോട്ടർമാരിൽ നിന്ന് ഏറെ അകന്നു കഴിഞ്ഞു . ബിജെപിയിൽ നിന്ന് ലഭിക്കുന്നതു പോലെ നിങ്ങൾക്ക് ഒരിക്കലും കോൺഗ്രസ് ഓഫീസിൽ നിന്ന് ഒരു കോൾ പോലും ലഭിക്കില്ല, നിങ്ങളുടെ ക്ഷേമം അന്വേഷിക്കില്ല .. അപ്പോൾ ബിജെപിയെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ച് എങ്ങനെ ചിന്തിക്കാനാകുമെന്നും ഗുഞ്ചീത് കൗർ ചോദിക്കുന്നു.
വോട്ടർമാരുമായി ബന്ധം സ്ഥാപിക്കാതെ കോൺഗ്രസിന് ഒരിക്കലും ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ല. അവർക്ക് ബിജെപിക്കെതിരെ ഒരു തയ്യാറെടുപ്പുമില്ല . കോൺഗ്രസിന് അടിസ്ഥാന ഡാറ്റയില്ല. സ്വന്തം വാർഡിലെ ആളുകളുടെ എണ്ണം പോലും അറിയില്ല . ബിജെപിക്ക് പ്രതിവാര വിലയിരുത്തലുകളും ബന്ധങ്ങളുമുണ്ട്. അവർ പതിവായി എക്സൽ ഷീറ്റുകൾ തയ്യാറാക്കും, വാർഡ് തലത്തിലുള്ള വോട്ടർമാരുമായി ബന്ധപ്പെടാൻ ഫോൺകോളുകൾ ചെയ്യുന്നു. കോൺഗ്രസിന് ഇതൊന്നുമില്ല, ഗുഞ്ചീത് കൗർ വീഡിയോയിൽ പറയുന്നു. വീഡിയോ സോഷ്യൽ മീഡിയയിലും ഏറെ വൈറലായി കഴിഞ്ഞു