കൊച്ചി: എറണാകുളത്തെ ഫ്‌ളാറ്റില്‍ യുവതിയെ മാസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു സ്ത്രീയും. ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ഉടമയാണ് ഇയാള്‍ തന്നെ മര്‍ദ്ദിച്ചതായി ആരോപിക്കുന്നത്. മെയ് 31 മുതല്‍ ഈ മാസം 8 വരെ മാര്‍ട്ടിന്‍ കാക്കനാട്ടുള്ള ഫ്‌ളാറ്റിലാണ് ഒളിവില്‍ കഴിഞ്ഞത്. മെയ് 31 ന് യുവതിയുടെ സുഹൃത്തായ ധനേഷും മാര്‍ട്ടിനും ഫ്‌ളാറ്റിലെത്തി ഒളിവില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അനുവദിക്കില്ലെന്ന് യുവതി വ്യക്തമാക്കിയതോടെ മാര്‍ട്ടിന്‍ അവരെ മര്‍ദ്ദിക്കുകയും തള്ളിയിടുകയും ചെയ്തു എന്നാണ് കേസ്. യുവതി അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഈ കേസിലും മാര്‍ട്ടിന്‍
ഉള്‍പ്പെട്ടിരിക്കുന്നത്.