കൊറോണ പ്രതിരോധത്തിൽ കേരളത്തിന് സഹായമായി അദാനി ഗ്രൂപ്പ്; ഓക്സിജൻ കണ്ടെയ്നറുകൾ നൽകി

തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിന് കേരളത്തിന് സഹായവുമായി അദാനി ഗ്രൂപ്പ്. ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി ഓക്സിജൻ കണ്ടെയ്നറുകൾ നൽകി. മൂന്ന് ഓക്സിജൻ കണ്ടെയ്നറുകളാണ് സംസ്ഥാനത്തിന് കൈമാറിയത്.

സിംഗപ്പൂരിൽ നിന്നും എത്തിച്ച കണ്ടെയ്നറുകളാണ് ഇവ. എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ എത്തിച്ച കണ്ടെയ്നറുകൾ എറണാകുളം ജില്ലാ ഭരണ കൂടം ഏറ്റുവാങ്ങി. 20 ടൺ ഓക്സിജൻ സംഭരിക്കാൻ ശേഷിയുള്ള കണ്ടെയ്നറുകളാണ് സിംഗപ്പൂരിൽ നിന്നും എത്തിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ വിവിധ മേഖലകൾക്ക് നൽകും.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അദാനി ഗ്രൂപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ 1012 ഓക്സിജൻ സിലിണ്ടറുകളും കൊറോണ രോഗികളെ ചികിത്സിക്കുന്നതിനുള്ള കിടക്കകൾ, ചികിത്സാ ഉപകരണങ്ങൾ എന്നിവയും കൈമാറിയിരുന്നു. ഇതിന് പുറമേയാണ് ഓക്സിജൻ കണ്ടെയ്നറുകൾ നൽകുന്നത്.