വ്യാജ ജാതി സർട്ടിഫിക്കേറ്റ് ഹാജരാക്കി; വനിതാ എംപിയ്ക്ക് രണ്ട് ലക്ഷം പിഴ ചുമത്തി മുംബൈ ഹെക്കോടതി

മുംബൈ : വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയ എംപിയ്ക്ക് പിഴ ചുമത്തി മുംബൈ ഹൈക്കോടതി. സ്വതന്ത്ര എംപിയും, സിനിമാ താരവുമായ നവനീത് കൗർ റാണയ്ക്കാണ് കോടതി പിഴ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയായി നൽകണമെന്നാണ് കോടതി നിർദ്ദേശം. ഇതിന് പുറമേ യഥാർത്ഥ ജാതി സർട്ടിഫിക്കേറ്റ് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ജസ്റ്റിസ് ആർഡി ധനുക, വി.ജി ബിഷ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. പിഴ മഹാരാഷ്ട്ര ലീഗൽ സർവ്വീസ് അതോറിറ്റി മുൻപാകെ രണ്ട് ആഴ്ചയ്ക്കകം അടയ്ക്കണമെന്നാണ് നിർദ്ദേശം.

സർക്കാരിൽ നിന്നും ആനൂകൂല്യങ്ങൾ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവർ വ്യാജ ജാതി സർട്ടിഫിക്കേറ്റ് ഹാജരാക്കിയത് എന്നാണ് വിവരം. ദളിത് വിഭാഗത്തിൽ മോച്ചി ജാതിയാണെന്ന് വ്യാജ സർട്ടിഫിക്കേറ്റ് ആണ് ഇവർ സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിനായി ഉണ്ടാക്കിയത്.

അമരാവതിയിൽ നിന്നുള്ള എംപിയാണ് റാണ.