ന്യൂഡൽഹി : ചൈനയിൽ കൊറോണ രോഗം റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ ഇന്ത്യയിൽ രോഗവുമായി ബന്ധപ്പെട്ട പഠനങ്ങൾ നടന്നിരുന്നതായി വിവരം. 2020 ഡിസംബറിൽ വുഹാനിൽ രോഗം ബാധിക്കുന്നതിന് മുൻപ് തന്നെ SARS-CoV-2 വകഭേദം സംബന്ധിച്ച് ഇന്ത്യയിൽ പഠനം നടന്നിരുന്നു എന്നുളള വിവരങ്ങളാണ് പുറത്തുവരുന്നത്. ഐഐടി ഡൽഹിയിലെ വിദഗ്ധരും കുസുമ സ്‌കൂൾ ഓഫ് ബയോളജിക്കൽ സയൻസസ്, ആചാര്യ നരേന്ദ്ര ദേവ് കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരും ചേർന്നാണ് പരീക്ഷണം നടത്തിയത്. എന്നാൽ ഈ ഗവേഷണം ലോകപ്രശസ്ത ഗവേഷകർ ഉൾപ്പെടെ തള്ളിക്കളയുകയായിരുന്നു. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
വർഷങ്ങൾക്ക് മുൻപ് ശ്വാസകോശ സംബന്ധ രോഗമായ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (എസ്എആർഎസ്) എന്ന രോഗം ഏഷ്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2003 ഫെബ്രുവരിയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇത് 29 ഓളം രാജ്യങ്ങളിലേയ്ക്ക വ്യാപിക്കുകയും 774 പേർ മരിക്കുകയും ചെയ്തു. ഈ രോഗത്തിനും കാരണമായത് കൊറോണ വൈറസിന്റെ മറ്റൊരു വകഭേദമായ SARS-CoV ആണ്. എന്നാൽ 2004 നു ശേഷം രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് വിവരം.
ഇതിന് കൊറോണ വൈറസ് വകഭേദവുമായി അടുത്ത സാമ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനമാണ് 2020 ജനുവരിയിൽ ഇന്ത്യയിൽ നടന്നത്.
ജിനോം സീക്വൻസിംഗിലൂടെയാണ് കൊറോണ രോഗത്തിന് കാരണമായ SARS-CoV-2 വൈറസ് വകഭേദത്തിന്റെ പഠനം നടത്തിയത്. ഇത് SARS-CoV-1 മായി താരതമ്യപ്പെടുത്തുകയുമുണ്ടായി. എന്നാൽ വൈറസിന്റെ പുതിയ വകഭേദം അപകടകാരിയാണെന്നാണ് പഠനത്തിലൂടെ തെളിഞ്ഞത്. എയ്ഡ്‌സ് രോഗത്തിന് കാരണമായ എച്ച്‌ഐവി വൈറസുമായും SARS-CoV-2 ന് ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇത് മനുഷ്യരിൽ നിന്നും മാത്രമേ പടരുകയുള്ളൂ എന്നായിരുന്നു കണ്ടെത്തൽ. ഈ പഠന റിപ്പോർട്ട് മെഡിക്കൽ ജേർണലായ ബയോറിക്‌സിവിൽ പ്രസിദ്ധീകരിക്കുകയുമുണ്ടായി.
എന്നാൽ ഈ പഠന റിപ്പോർട്ടിന് അന്താരാഷ്ട്ര തലത്തിൽ അവഗണനയാണ് നേരിടേണ്ടിവന്നത്. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇത്തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ നടത്തരുതെന്നുമുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. അമേരിക്കൻ ശാസ്ത്രജ്ഞനായ ആന്റണി ഫൗസി ഉൾപ്പെടെ ഈ പഠന റിപ്പോർട്ടിനെ അവഗണിച്ചു എന്നാണ് വിവരം. അതിന് പിന്നാലെ പ്രസിദ്ധീകരിച്ചത് പിൻവലിക്കാൻ ഗവേഷകർ നിർബന്ധിതരാവുകയായിരുന്നു.