അതേസമയം, മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്തിയിരുന്നു. ഈ യോഗത്തിലാണ് ദൗത്യസംഘം നിരീക്ഷണങ്ങള്‍ പങ്കുവച്ചത്.
രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ദൗത്യസംഘം കണക്കാക്കുന്നു. ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.