സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം ജൂലൈ 20ന് മുന്‍പ് പ്രഖ്യാപിക്കും

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ജൂലൈ 20ന് മുന്‍പ് പ്രഖ്യാപിക്കും. 10,11,12 ക്ലാസുകളിലെ മാര്‍ക്കുകള്‍ സംയുക്തമായി പരിഗണിച്ച് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കാമെന്ന നിര്‍ദേശത്തിന് സുപ്രിംകോടതി ഇന്ന് അംഗീകാരം നല്‍കിയിരുന്നു.
കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ 15നാണ് പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയത്. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാര്‍ക്ക് നിര്‍ണയിക്കുക. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഫലം ജൂലൈ 31നാണ് പ്രസിദ്ധീകരിക്കുക.
Tags