കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2 കിലോ സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ സ്വദേശി അഷ്‌റഫിനെയാണ് കസ്റ്റഡിയിൽ എടുത്തത്
എമർജൻസി ലൈറ്റിൽ ഒളിപ്പിച്ചാണ് അഷ്‌റഫ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 92 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു. മസ്‌ക്കറ്റിൽ നിന്നാണ് ഇയാൾ കണ്ണൂരിൽ എത്തിയത്.