കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കൈത്താങ്ങ് : 1657.58 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിന്‌ വീണ്ടും കേന്ദ്രസഹായം. സംസ്ഥാനത്തെ വരുമാനക്കമ്മി നികത്താന്‍ 1657.58 കോടി കേന്ദ്രം അനുവദിച്ചു. ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാകാരം 2021-22 സാമ്പത്തിക വര്‍ഷത്തെ വരുമാനക്കമ്മി നികത്താനാണ് കേരളത്തിന് തുക അനുവദിച്ചത്.

12 പ്രതിമാസ തവണകളായാണ് ഈ തുക സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുക. 17 സംസ്ഥാനങ്ങള്‍ക്കായി ആകെ 1,18,452 കോടി രൂപയുടെ ഗ്രാന്റാണ് 15-ാമത് ധനകാര്യ കമ്മീഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശുപാര്‍ശ ചെയ്തത്.

അതേസമയം 36,800 കോടി രൂപ ഈ വര്‍ഷം കടമെടുക്കാനാണ് കേരളത്തിന്റെ ശ്രമം. 5000 കോടി രൂപയാണ് കഴിഞ്ഞ മാര്‍ച്ചില്‍ കേരളം കടമെടുത്തത്.


 
മാത്രമല്ല കടമെടുപ്പ് പരിധി ഉയര്‍ത്തി നല്‍കാനുള്ള കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനയും കൂടുതല്‍ വിലയിരുത്തലുകള്‍ക്ക് ശേഷം അംഗീകരിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.