സംസ്ഥാനത്ത് കാ​ല​വ​ര്‍​ഷം ശക്തമാകും : മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇ​ക്കു​റി കാ​ല​വ​ര്‍​ഷം മൂ​ന്നു ദി​വ​സം വൈ​കി​യാ​ണെ​ത്തി​യ​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് കാ​ര്യ​മാ​യ തോ​തി​ല്‍ മ​ഴ പെ​യ്ത​ത്

അതേസമയം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. കാ​ല​വ​ര്‍​ഷം ചൊവ്വാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളിലാണ് യെ​ല്ലോ അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചത്.

യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ​ജി​ല്ല​ക​ളി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അതോറിറ്റി അ​റി​യി​ച്ചു.