ഇല്ല ഞങ്ങള്‍ നിശബ്ദരാകില്ല, ഐഷ സുല്‍ത്താനയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ വിമര്‍ശിച്ചതിന്റെ പേരില്‍ ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ് കേസെടുത്തതിനെതിരെയാണ് ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരിക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ഐഷ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. വിമര്‍ശനം ഉന്നയിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘ ദ്വീപ് ജനതയുടെ ജനാധിപത്യാവകാശങ്ങള്‍ക്കും തനത് സംസ്‌ക്കാരത്തിനും വിശ്വാസങ്ങള്‍ക്കും നേരെ കടന്നുകയറുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്ററെ വിമര്‍ശിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് ‘.
Tags