നഗരസഭയുടെ 70 ലക്ഷത്തിന്റെ മുതല്‍ കാണാനില്ല, മേയര്‍ ആര്യ രാജേന്ദ്രന് എതിരെ പുതിയ ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം നഗസഭ മേയര്‍ ആര്യ രാജേന്ദ്രനെതിരെ വീണ്ടും പുതിയ ആരോപണം. പുതിയ ആരോപണവുമായി ബി.ജെ.പി നേതാവ് കരമന അജിത് ആണ്
രംഗത്ത് വന്നിരിക്കുന്നത്. നഗരസഭയുടെ 70 ലക്ഷത്തിന്റെ മുതല്‍ കാണാനില്ലെന്നാണ് ബേബി മേയര്‍ക്കെതിരെയുള്ള പുതിയ ആരോപണം. നഗരസഭയ്ക്ക് സ്വന്തമായുള്ള രണ്ടുഹിറ്റാച്ചികള്‍ കുറെ മാസങ്ങളായി കാണാനില്ലായിരുന്നു. ഇപ്പോഴത് കണ്ടെത്തിയത് എരുമക്കുഴിയിലെ ചവര്‍കൂനകള്‍ക്കിടയിലാണ്. ഇത് അവിടെ കിടന്ന് തുരുമ്പെടുക്കുന്നതിന്റെ രഹസ്യം നാട്ടുകാര്‍ അറിയണമെന്നും കരമന അജിത് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം :

70 ലക്ഷത്തിന്റെ ‘കുട്ടിക്കളി’

തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്. കുറെ മാസങ്ങളായി രണ്ടും കാണാനില്ല. അന്വേഷിക്കുമ്പോള്‍ ഒരിടത്ത് നിന്നും തൃപ്തികരമായ മറുപടി അല്ല എനിക്ക് ലഭിച്ചത്. എവിടെ ചോദിച്ചാലും ആര്‍ക്കും അറിയില്ല, അവിടെ കാണും, ഇവിടെ കാണും, എവിടെയോ കാണും എന്നൊക്കെയുള്ള മറുപടികളാണ് കിട്ടിയത്.